ss

സൽമാൻ ഖാൻ നായകനായി വിഷ്‌ണുവർദ്ധൻ സംവിധാനം ചെയ്യുന്ന ദ ബുള്ള് എന്ന ചിത്രത്തിൽ നിന്ന് തൃഷ പിൻമാറി. സാമന്തയാണ് ചിത്രത്തിൽ നായിക. തൃഷയുടെ പിൻമാറ്റത്തിന്റെ കാരണം വ്യക്തമല്ല. 13 വർഷത്തെ ഇടവേളയ്ക്കുശേഷം തൃഷ ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന നിലയിലും ദ ബുള്ള് ഏറെ ശ്രദ്ധ നേടിയിരുന്നു. കമൽഹാസൻ- മണിരത്നം ചിത്രവുമായുള്ള ഡേറ്റ് ക്ളാഷാണ് തൃഷയുടെ പിൻമാറ്റത്തിന്റെ പ്രധാന കാരണം എന്നാണ് റിപ്പോർട്ട്. അതേസമയം ദ ഫാമിലിമാൻ സീസൺ 2, സിറ്റാഡൽ ഇന്ത്യ എന്നീ ഹിന്ദി വെബ് സീരീസുകളുടെ ഭാഗമായ സാമന്ത ആദ്യമായാണ് ബോളിവുഡ് സിനിമയിൽ എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാവും.