
ബ്ളാക് പാന്തർ താരം ക്യാരി ബെർനൻസിന് വാഹനാപകടത്തിൽ പരിക്ക്. മാൻഹട്ടണിലെ ഒരു റസ്റ്റോറന്റിന്റെ പുറത്ത് ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ താരത്തിന് നേരെ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാരി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് ക്യാരിയുടെ ശരീരത്തിൽ മൂന്നുഭാഗത്ത് എല്ലുകൾ പൊട്ടിയിട്ടുണ്ട്. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. ക്യാരിയെ കൂടാതെ ഒൻപതുപേർക്കുകൂടി അപകടത്തിൽ പരിക്കേറ്റു. ഏതാനും മാസങ്ങൾക്കു മുൻപാണ് ക്യാരി ആൺകുഞ്ഞിന് ജന്മം നൽകിയത്.