
കൊച്ചി: ലുലു ഓൺ സെയിൽ ഷോപ്പിംഗ് ഉത്സവത്തിന് തുടക്കമായി. നടൻ സിദ്ധിഖും വിജയ് ബാബുവും ചേർന്ന് ലുലു ഓൺ സെയിലിന്റെ വിളബരം പെരുമ്പറ മുഴക്കിയാണ് അറിയിച്ചത്. ലുലുവിൽ പകുതി വിലയ്ക്ക് വിവിധ ഉത്പന്നങ്ങളുമായി ഞായറാഴ്ച വരെയാണ് ഷോപ്പിങ്ങ് ഉത്സവം.
രാവിലെ 8 മണി മുതൽ പുലർച്ചെ 2 വരെ ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും. ആറാം തിയതി മുതൽ ഓഫർ അവസാനിക്കുന്ന എട്ടാം തിയതി രാവിലെ 2 മണി വരെ നോൺ സ്റ്റോപ്പ് 41 മണിക്കൂർ ഷോപ്പിംഗും ഒരുക്കിയിട്ടുണ്ട്.
ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വമ്പൻ കിഴിവിലാണ് ജനങ്ങൾക്ക് ലഭിക്കുക.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായാണ് ഷോപ്പിംഗ്് മാമാങ്കം. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ലുലു സ്റ്റോറുകൾ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെയുണ്ടാകും. ജനുവരി ഒന്നു മുതൽ 21 വരെയുള്ള എൻഡ് ഒഫ് സീസൺ സെയിലിൽ നിരവധി ബ്രാൻഡുകളാണ് ഭാഗമാകുന്നത്.
ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വമ്പൻ വിലക്കുറവിൽ ലഭ്യമാകും. മികച്ച ഓഫറുകളോടെ ബ്രൈഡൽ സങ്കൽപ്പങ്ങളുടെ ആകർഷകമായ കളക്ഷനുകളുമായി ലുലു സെലിബ്രേറ്റും തയ്യാറാണ്. ലുലുവിന്റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓർഡുകൾ ലഭ്യമാണ്. ഫൺടൂറയിലും മികച്ച ഓഫറുകൾ കാത്തിരിക്കുന്നുണ്ട്.