amala

തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളയാളാണ് തെന്നിന്ത്യൻ നടി അമലാ പോൾ. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ മുൻപ് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പുതിയ 'വിശേഷം' പങ്കുവച്ചിരിക്കുകയാണ് അമല ഇപ്പോൾ. താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവർത്തമാനമാണ് നടി ഇപ്പോൾ ഇൻസ്റ്റഗ്രാം വഴി ഷെയർ ചെയ്തിരിക്കുന്നത്. ഭർത്താവ് ജഗത് ദേശായിയുമൊത്ത് ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് അമല പങ്കുവച്ചത്. വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്കകം ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞവർഷം നവംബർ അഞ്ചിനാണ് ടൂറിസം-ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്ന ജഗത് ദേശായിയെ അമല പോൾ വിവാഹം ചെയ്തത്.

View this post on Instagram

A post shared by Amala Paul (@amalapaul)

ജഗത്തുമായുള്ളത് അമലയുടെ രണ്ടാം വിവാഹമാണ്. സംവിധായകൻ എ.എൽ വിജയിയായിരുന്നു അമലയുടെ ആദ്യ ഭർത്താവ്. 2011ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ൽ അമലയും വിജയും വിവാഹിതരായി. ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് വർഷം മാത്രം മുന്നോട്ട് പോയ ഈ ബന്ധം 2016ൽ വേർപിരിയൽ പ്രഖ്യാപിച്ചു. 2017ലാണ് നിയമപരമായി ബന്ധം അവസാനിപ്പിച്ചത്.