kalothsavam

കൊല്ലം: സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്കാണ്. ചിന്നക്കട - കടപ്പാക്കട റോ‌ഡിലെ ക്രേവൻ സ്‌കൂളിലാണ് ഭക്ഷണപ്പന്തൽ. ദിവസവും പായസമുൾപ്പെടെയുള്ള ഉച്ചഭക്ഷണമുണ്ടാകും. അഞ്ചുദിവസവും വ്യത്യസ്തയിനം പായസമൊരുക്കുമെന്ന് പഴയിടം പറഞ്ഞു. പാലടപ്രഥമനാണ് ആദ്യദിനം. കൂപ്പൺ ഉള്ളവർക്കുമാത്രം ഭക്ഷണം. ദിവസവും രാവിലെ ജില്ല കോ-ഓർഡിനേറ്റർ കൂപ്പൺ നൽകും.

230 മത്സര ഇനങ്ങൾ

 പ്രധാനവേദി - 60,000 ചതുരശ്രഅടി

 ഇരിപ്പിടം- 70000

 വേദികൾ- 23

 മത്സര ഇനം- 239

 ഭക്ഷണപ്പന്തൽ- 25,000 ചതുരശ്രയടി

 അടുക്കള- 7000 ചതുരശ്രയടി

 ഒരേസമയം കഴിക്കുന്നത്- 2200 പേർ

 വിളമ്പാൻ- 300 പേർ

 പാഴ്സൽ സൗകര്യം

 പ്രഭാത ഭക്ഷണം- 7 മുതൽ 9 വരെ
 ഉച്ചഭക്ഷണം- 11.30 മുതൽ 2.30 വരെ