d

ന്യൂഡൽഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.നമീബിയയിൽ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ് മുന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയാണിതെന്നും എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദ്രയാദവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും അറിയിച്ചു .

Purrs in the wild!

Thrilled to share that Kuno National Park has welcomed three new members. The cubs have been born to Namibian Cheetah Aasha.

This is a roaring success for Project Cheetah, envisioned by PM Shri @narendramodi ji to restore ecological balance.

My big congrats… pic.twitter.com/c1fXvVJN4C

— Bhupender Yadav (@byadavbjp) January 3, 2024

നേരത്തെ ചീറ്റ പ്രോജക്ടിന്റെ ഭാഗമായി കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റകൾ ചത്തിരുന്നു. ഇതിന് പിന്വാലെ പ്രോജക്ടിനെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ചീറ്റകൾ ചത്ത സംഭവത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ജനിച്ച മൂന്ന് ചീറ്റക്കുട്ടികൾ ഉൾ(പ്പെടെ ഒമ്പത് ചീറ്റകളാണ് ചത്തത്.

Purrs in the wild!

Thrilled to share that Kuno National Park has welcomed three new members. The cubs have been born to Namibian Cheetah Aasha.

This is a roaring success for Project Cheetah, envisioned by PM Shri @narendramodi ji to restore ecological balance.

My big congrats… pic.twitter.com/c1fXvVJN4C

— Bhupender Yadav (@byadavbjp) January 3, 2024

ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി 1952ൽ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് 'പ്രോജക്റ്റ് ചീറ്റ' വഴി ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിച്ചത്.ചീറ്റകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എല്ലാ വ‌ർഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സ്വാഭാവിക പരിതസ്ഥിതിയിൽ നിന്ന് മാറുമ്പോൾ ചീറ്റകൾ ചാവുന്നത് സ്വാഭാവികമാണെന്നും നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽ 50ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ദ്ധർ പറഞ്ഞതായും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.ചീറ്റപ്പുലികളുടെ മരണത്തിന് കാരണം റേഡിയോ കോളറുകളാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവില്ലെന്നും ഊഹാപോഹങ്ങളും കേട്ടറിവുകളുമാണെന്നും സർക്കാർ പറഞ്ഞു. കൂടാതെ സർക്കാരിന് വിഴ്ചപറ്റി എന്ന തരത്തിലുള്ള വാദങ്ങൾ സ‌ർക്കാർ കോടതിയിൽ നിഷേധിച്ചു. ചീറ്റയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ദ്ധരുമായി കൂടിയാലോന നടത്തിയെന്നും കേന്ദ്രം വ്യക്തമാക്കി.