bank

ഈ പുതുവർഷത്തിൽ ഒരു സർക്കാർ ജോലി എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാൻ ഓരോ യുവാക്കൾക്കും ഇതാ അവസരം. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ വിവിധ തസ്‌തികകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ ഏഴാം ക്ളാസ് പാസായവർക്ക് സാധിക്കും. പത്തോളം വേക്കൻസികളിലേക്ക് അപേക്ഷിക്കുന്നതിന് (https://www.keralapsc.gov.in/). എന്ന കേരള പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം.

ഏഴാം ക്ളാസ് വിജയം നേടിയവർക്ക് പ്യൂൺ, റൂം അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ എന്നീ തസ്‌തികയിൽ അപേക്ഷിക്കാം. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ ഈ തസ്‌തികയിലേക്ക് ആകെ 10 ഒഴിവുകൾ റിപ്പോ‌‌‌ർട്ട് ചെയ്‌തിട്ടുണ്ട്.

കാറ്റഗറി നം: 696/2023

പ്രായപരിധി: 18നും40നും ഇടയിൽ പ്രായമുള്ളവ‌‌‌ർക്ക് അപേക്ഷിക്കാം. 02-01-1983നും 01-01-2005നും ഇടയിൽ ജനിച്ചവരാകണം. ഒബിസി, എസ്.സി, എസ്.ടി, പി,ഡബ്ളു.ഡി വിഭാഗക്കാർക്ക് വയസ് ഇളവ് ഉണ്ടാകും. യോഗ്യത: ഏഴാം ക്ളാസ് പാസാകണം, സൈക്കിൾ ഓടിക്കാനറിയണം.

ശമ്പളം:16,500 മുതൽ 42950 രൂപ വരെ. താൽപര്യമുള്ളവർ പി.എസ്.സിയുടെ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.