d

കോഴിക്കോട് : കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ച നിലയിൽ. കോളേജ് .യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവച്ച് നശിപ്പിക്കപ്പെട്ടതെന്ന് കെ,​എസ്.യു അറിയിച്ചു,​ സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.

ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചത് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കെ.എസ. യു നേതാക്കൾ കസബ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി നാളെ രാവിലെ 9 മുതൽ കെ.എസ്.യു യൂണിയൻ ഭാരവാഹികൾ ഏകദിനം ഉപവാസം നടത്തും.