
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. ലഖ്നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡിൽ നിന്നാണ് ഉത്തർപ്രദേശിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ സംഘം തഹർ സിംഗ്, ഓംപ്രകാശ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പാരാമെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ജോലി ചെയ്യുന്ന ഇരുവരും ഗോണ്ട സ്വദേശികളാണ്. alamansarikhan608@gmail.com, zubaikhanisi@gmail.com എന്നീ ഇമെയിൽ ഐഡി ഉപയോഗിച്ചാണ് സംഘം ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്.