aamir-khan

അമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറാ ഖാൻ വിവാഹിതയായി. ഇന്നലെ മുംബയിൽ വച്ചായിരുന്നു ഫിറ്റ്നസ് പരിശീലകനായ നൂപുർ ശിഖഖാരയും ഇറയും തമ്മിലുള്ള വിവാഹം നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ മകൻ ആസാദിനൊപ്പം അമീർ ഖാന്റെ മുൻ ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ കിരൺ റാവുവും എത്തിയിരുന്നു.

wedding

കിരൺ റാവുവിനെ കവിളിൽ ഉമ്മ നൽകിക്കൊണ്ടാണ് അമീർ ഖാൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുക്കുന്നതിനിടയിലായിരുന്നു സ്‌നേഹ ചുംബനം നൽകിയത്. ചിത്രത്തിൽ നൂപുർ ശിഖരെയുടെ മാതാവിനെയും കാണാം.

wedding

പതിനഞ്ച് വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന വിവരം 2021 ജൂലായിലാണ് അമീർ ഖാനും കിരൺ റാവുവും ആരാധകരെ അറിയിച്ചത്. വിവാഹ മോചനം നേടിയെങ്കിലും മകൻ ആസാദിന്റെ കാര്യങ്ങൾ ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്. 1986ലാണ് അമീർ ഖാൻ റീന ദത്തയെ വിവാഹം കഴിച്ചത്. 2002ൽ വിവാഹ മോചനം നേടി. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.