ayodhya

മുംബയ്: ഭഗവാൻ രാമൻ സസ്യാഹാരിയായിരുന്നില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ (ശരദ് പവാർ വിഭാഗം) നേതാവ് ജിതേന്ദ്ര അവ്ഹദ്. ശ്രീരാമൻ മാംസാഹാരിയായിരുന്നെന്നും സസ്യാഹാരം മാത്രം കഴിച്ച് വനത്തിൽ ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'രാമൻ നമ്മുടേതാണ്. നമ്മൾ ബഹുജനങ്ങൾ. ഭക്ഷിക്കാൻ വേണ്ടി വേട്ടയാടുന്ന... രാമൻ ഒരിക്കലും സസ്യഭുക്കായിരുന്നില്ല. അദ്ദേഹം ഒരു നോൺ വെജിറ്റേറിയനായിരുന്നു. പതിനാല് വർഷം വനത്തിൽ ജീവിച്ച ഒരാൾക്ക് എങ്ങനെ മാംസാഹാരിയായി തുടരാൻ സാധിക്കും.'- ജിതേന്ദ്ര അവ്‌ഹാദ് പറഞ്ഞു.

मैं अरुण यादव महाराष्ट्र सरकार से इस रामद्रोही JITENDRA AWHAD को तुरंत गिरफ्तार करने की मांग कर रहा हूं।

मेरे साथ सभी राम भक्त इस ट्रेंड का समर्थन करे। 👇👇#ArrestJitendraAwhad https://t.co/Tr4wwg2isQ pic.twitter.com/N8RI3BFNLZ

— Arun Yadav🇮🇳 (@beingarun28) January 3, 2024

അയോദ്ധ്യരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് ഡ്രൈ ഡേയും വെജ് ഡേയും ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് രാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടയിലാണ് രാമൻ മാസാഹാരിയാണെന്ന് ജിതേന്ദ്ര അവ്ഹദിന്റെ പരാമർശം.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി ജിതേന്ദ്ര അവ്ഹദ് രംഗത്തെത്തിയിട്ടുണ്ട്. 'ഭഗവാൻ എന്താണ് കഴിച്ചതെന്നതിനെച്ചൊല്ലി എന്തിനാണ് വിവാദം? രാമൻ ക്ഷത്രിയനായിരുന്നു, ക്ഷത്രിയർ മാംസാഹാരികളാണ്. ഞാൻ പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 80% മാംസാഹാരികളാണ്, അവരും ശ്രീരാമന്റെ ഭക്തരാണ്.'- അദ്ദേഹം വ്യക്തമാക്കി.