adhrithi

ശബരിമല: പത്ത് വയസ് പൂർത്തിയാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ അദ്രിതി മലചവിട്ടി അയ്യനെ ദർശിച്ചത് 50-ാം തവണ. അച്ഛൻ എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിക്കൊപ്പം ഇന്നലെ വൈകിട്ടാണ് അദ്രിതി ദർശനം നടത്തിയത്.

ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി എത്തിയത്. തുടർന്ന് തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും ദർശനം നടത്തി. കഴിഞ്ഞ ധനുമാസത്തിൽ പുല്ലുമേട് വഴിയാണ് എത്തിയത്. എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്.

കഴിഞ്ഞ ഓണത്തിനും അദ്രിതി ശബരിമലയിൽ എത്തിയിരുന്നു. അന്ന് മാളികപ്പുറം മേൽശാന്തി ഓണക്കോടി നൽകിയിരുന്നു. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് .