
അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു. മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിദ്ധ്യത്തിലാണ് പാർട്ടി പ്രവേശനം.
കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ് നേതാക്കൾ ശർമിളയുമായി ചർച്ചകൾ നടത്തി വരികയായിരുന്നു. സെപ്തംബറിൽ ഹൈദരാബാദിൽ നടന്ന റാലിയിൽ ഷർമിള പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, വൈ എസ് ശർമിളയുടെ പാർട്ടി പ്രവേശനം പ്രതീക്ഷയോടെയാണ് സംസ്ഥാന നേതാക്കൾ കാണുന്നത്.
വൈ എസ് ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയാണ് ശർമിള. 2021 ജൂലായിലാണ് പാർട്ടി ആരംഭിച്ചത്. സംസ്ഥാനത്ത് നിലവിൽ വൈ എസ് ആർ തെലങ്കാന പാർട്ടിയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്ല. അതേസമയം, കോൺഗ്രസ് എ ഐ സി സി ജനറൽ സെക്രട്ടറി പദവും രാജ്യസഭാംഗത്വവും ശർമിളയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
#WATCH | YSRTP chief & Andhra Pradesh CM's sister YS Sharmila joins Congress, in the presence of party president Mallikarjun Kharge and Rahul Gandhi, in Delhi pic.twitter.com/SrAr4TIZTC
— ANI (@ANI) January 4, 2024