praveen

കട്ടപ്പന: പൊതുജനങ്ങളുടെ സ്വര്യജീവിതത്തിന് ഭീഷണിയായി മാറിയ യുവാവിനെ കാപ്പ നിയമം ചുമത്തി നാടുകടത്തി. ഇരട്ടയാർ ഒളിക്കരൊട്ട് പ്രവീണിനെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമ പ്രകാരം അടിയന്തരമായി ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്. ഇയാൾ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നിയമ വാഴ്ചയ്ക്ക് യാതൊരു വിലയും കൽപിക്കാതെ നടക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാലുമാണ് നടപടി. ജില്ലയിൽ പതിവായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ച് വരുകയാണ്. ഇത്തരക്കാർക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും എസ്.പി അറിയിച്ചു.