
മാനന്തവാടി: മലപ്പുറം സ്വദേശികളായ യുവാക്കളിൽ നിന്നും എം.ഡി.എം.എ പിടികൂടി. മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 51. 64 ഗ്രാം എംഡിഎംഎയുമായി മഞ്ചേരിമേലങ്ങാടി കുറ്റിയംപോക്കിൽ കെ പി മുഹമ്മദ് ജിഹാദ് (28), തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ അബ്ദുൽസലാം (29) എന്നിവർ പിടിയിലായത്.
മാനന്തവാടി സബ് ഇൻസ്‌പെക്ടർ കെ.കെസോബിൻ, സീനിയർ സിവിൽപൊലീസ് ഓഫീസർ യു.കെ മനേഷ് കുമാർ ,മുഹമ്മദ് അറങ്ങാട,ൻ ഇബ്രാഹിം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.