shameer

ചാലക്കുടി: കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി വെട്ടുകടവ് സ്വദേശി കല്ലൂപ്പറമ്പിൽ ഷമീറിനെയാണ് (37) എസ്.എച്ച്.ഒ കെ.എസ്.സന്ദീപ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ മാസത്തിൽ ഷമീറിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച ഇയാൾ രണ്ടാഴ്ചയായി നഗരത്തിലെത്തിയിരുന്നു. മൂന്ന് വർഷത്തെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണിത്. സബ് ഇൻസ്‌പെക്ടർമാരായ ഷാജു എടത്താടൻ, ജോൺസൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.