
നിലയ്ക്കൽ: മദ്യനിരോധന മേഖലയായ ശബരിമല പൂങ്കാവനത്തിൽ ഓട്ടോറിക്ഷയിൽ ചാരായ വിൽപ്പന നടത്തിയ ആങ്ങമൂഴി സ്വദേശികൾ എക്സൈസ് പിടിയിൽ. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോ റിക്ഷയിൽ ചാരായം എത്തിച്ചായിരുന്നു ഇരുവരും വില്പന നടത്തിയിരുന്നത്. ആങ്ങമൂഴി പുള്ളിയിൽ വീട്ടിൽ പി.എൻ.നിഷാന്ത് , (36) സിന്ധു ഭവനത്തിൽ ജയകുമാർ .എസ് (43 ) എന്നിവരെയാണ് രണ്ടു ലിറ്റർ ചാരായവുമായി നിലയ്ക്കൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ .പ്രസാദും പാർട്ടിയും അറസ്റ്റ് ചെയ്തത് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.