mullppally-ramachandran

കോഴിക്കോട്: ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കള്ളക്കടത്ത് നടത്തിയതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന പ്രധാനമന്ത്രിയുടെ തൃശൂർ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് ഇത്തരം പ്രസ്താവന നടത്തുന്നത്. കേന്ദ്ര ഏജൻസികളെക്കൊണ്ട് സത്യസന്ധവും നിർഭയവുമായ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി കുറ്റവാളികൾ എത്ര ഉന്നതരായാലും കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
പ്രധാനമന്ത്രി ഇക്കാര്യത്തിൽ അലംഭാവം കാണിച്ചാൽ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യബന്ധം ഉണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.