senthil

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്ര് ചെയ്‌ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി. ഈ മാസം 11 വരെയാണ് നീട്ടിയത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സെന്തിലിനെ ഹാജരാക്കിയത്.എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ സർക്കാർ ജോലിക്കു കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സെന്തിലിനെ ഇ.ഡി അറസ്റ്ര് ചെയ്തത്. ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.