police

ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. വിജയ് കുമാർ എന്നയാളാണ് പിടിയിലായത്. ദൽബീർ സിംഗിനെ വീട്ടിലേക്ക് ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രതി ഡിയോളിന്റെ സർവീസ് പിസ്റ്റലടുത്ത് വെടിയുതിർത്തത്. മൃതദേഹത്തിന് സമീപത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറ്റോരു പോലീസ് ഉദ്യോഗസ്ഥനാണ് കനാലിന് സമീപം മൃതദേഹം കണ്ടത്. ഉടൻ അന്വേഷണം ആരംഭിച്ചു. പോലീസ് നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ ഡിയോൾ ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നത് ശ്രദ്ധയിൽ പെട്ടത്. ശേഷം വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തി സി.സി.ടി.വികൾ നിരീക്ഷിച്ച് വാഹനം ട്രാക്ക് ചെയ്യുകയായിരുന്നു. അർജുന അവാർഡ് ജേതാവും പഞ്ചാബ് ആംഡ് പോലീസ് (പി.എ.പി) ഡെപ്യൂട്ടി സൂപ്രണ്ടുമായ ദൽബീർ സിംഗ് ഡിയോളിനെ (54) തിങ്കളാഴ്ചയാണ് ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.