
കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) നടപ്പു സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായ 39.2 കോടി രൂപ കേരള സർക്കാരിന് കൈമാറി. ഈ തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ അഭയ്‌രാജ് സിംഗ് ഭണ്ഡാരി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബി.പി.സിഎല്ലിൽ സംസ്ഥാന സർക്കാരിന് 1.88 കോടി ഓഹരികളാണുള്ളത്. കയർ, വ്യവസായ മന്ത്രി പി. രാജീവ്, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ കെ. രവി, ജനറൽ മാനേജർ ജോർജ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.