
കവരത്തി: ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ചും കടലിൽ സ്നോക്കെലിംഗ് നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശന വേളയിൽ എടുത്ത ചിത്രങ്ങൾ എക്സിൽ പങ്കുവച്ച അദ്ദേഹം, സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമെന്ന് കുറിച്ചു.
കടലിന്റെ അത്ഭുത കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്നോക്കെലിംഗ് നടത്തിയ അദ്ദേഹം കടലിൽ നീന്തുകയും പവിഴപ്പുറ്റുകളുൾപ്പെടെ കടലിനുള്ളിലെ കാഴ്ചകൾ കാണുകയും ചെയ്തു. ആവേശകരമായ അനുഭവമായിരുന്നു.
ലക്ഷ്വദ്വീപിന്റെ ശാന്തത ആകർഷകമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കഠിനാദ്ധ്വാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ മനോഹരമായ അന്തരീക്ഷം അവസരമൊരുക്കിയെന്നും മോദി എക്സിൽ കുറിച്ചു.
ശ്വാസമെടുക്കുന്നതിനുള്ള ട്യൂബ് ഘടിപ്പിച്ച ശേഷം വെള്ളത്തിനടിയിൽ അധികം ആഴത്തിലല്ലാതെ നീന്തുന്നതാണ് സ്നോക്കെലിംഗ്. നീന്തുന്നതിനൊപ്പം കടലിനുള്ളിലെ കാഴ്ച ആസ്വദിക്കാനാവും.