g

പത്തനംതിട്ട : അരവണയും അപ്പവും സന്നിധാനത്ത് നിന്ന് തന്നെ വാങ്ങണമെന്ന് നിർബന്ദം പിടിക്കരുതെന്ന് മന്ത്രി കെ.ബി,​ ഗണേഷ് കുമാർ,​ അരവണ പമ്പയിൽ വിതരണം ചെയ്താൽ സന്നിധാനത്തെ തിരക്ക് കുറയ്ക്കാനാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മകരവിള്കക്കിന് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെനും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പമ്പയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.

അരവണ.യും അപ്പവും മൂന്നുമാസം മുമ്പേ ഉണ്ടാക്കിവയ്ക്കുന്നതാണ്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി അതിനെ കാണുന്നില്ല,​. ഭഗവാന് മുന്നിൽ കൊണ്ടുവച്ച് പൂജിച്ച് നിവേദിച്ച് തരുന്നതാണ് പ്രസാദം. ഇത് മൂന്നുമാസം മുമ്പേ ഉണ്ടാക്കിവയ്ക്കുന്ന ഉത്പന്നം താഴെ വിറ്റാൽ മതി. പത്തുപേ‌ർ ഒരുമിച്ച് ശബരിമലയിൽ പോകുമ്പോൾ രണ്ടുപേർ പോയി ക്യൂ നിന്ന് അപ്പവും അരവണയും വാങ്ങും. എട്ടുപേർ അവിടെ കാത്തിരിക്കും,​ അപ്പോൾ സന്നിധാനം നിറയുകയാണ്. അതേസമയം പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കിൽ അവർ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്.. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് താഴെ നിന്ന് അത് വാങ്ങി പോകാമല്ലോ. സന്നിധാനത്ത് നിന്ന് വാങ്ങണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു.

നെയ്യഭിഷേകത്തിന്റെ നെയ്യ് ഒരു ചെറിയ പാത്രത്തിലാക്കി ചന്ദ്രാനന്ദൻ റോഡിറങ്ങുന്നിടത്ത് വച്ച് വിതരമം ചെയ്യണം. കൂപ്പണുള്ള എല്ലാവർക്കും ഒരു ടിൻ നെയ്യ് കൊടുക്കാം. ഇപ്പോൾ നെയ്യ് വാങ്ങാൻ ആളുകൾ സന്നിധാനത്ത് കാത്ത് നിൽക്കുകയാണ്. സന്നിധാനത്ത് തൊഴുത് വേഗം ആളുകളെ ഇറക്കണം. തിരക്ക് കുറയ്ക്കാൻ പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയും മാത്രം നടപ്പന്തിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.