dali

പാട്ന: ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബോധഗയയിലെത്തി ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. രണ്ടാഴ്ചയായി ദലൈലാമ ബോധഗയയിലെ ടിബറ്റൻ മഠത്തിലുണ്ട്. മഹാബോധി ക്ഷേത്രത്തിലും തേജസ്വി സന്ദർശനം നടത്തി. തീർത്ഥാടകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തേജസ്വി വിലയിരുത്തി. പഞ്ചനക്ഷത്ര ഹോട്ടലിനുള്ള സ്ഥലവും പരിശോധിച്ചു.