
ബ്രിസ്ബേൻ : പരിക്കിന്റെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ആദ്യ ടൂർണമെന്റിൽ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലെത്തി സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ. ബ്രിസ്ബേൻ ഇന്റർനാഷണൽ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ ജേസൺ കുബ്ളറെ 6-1,6-2ന് തോൽപ്പിച്ചാണ് നദാൽ അവസാന എട്ടിലെത്തിയത്. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജോർദാൻ തോംപ്സണാകും നദാലിന്റെ എതിരാളി.