bhavishya-malika

2024 പിറന്നിട്ട് ഇന്ന് നാല് ദിവസം പിന്നിട്ടിരിക്കുന്നു. ഓരോ പുതുവർഷവും പുത്തൻ പ്രതീക്ഷകളോടെയാണ് നാം വരവേൽക്കുന്നത്. എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുറച്ച് ദുഃഖവാർത്തകളാണ് ലോകത്ത് ആദ്യമെത്തിയത്. ജപ്പാനിലെ ഭൂകമ്പം, ഇറാനിലുണ്ടായ ഇരട്ട സ്ഫോടനം എന്നിവയാണ് ലോകത്തെ നടുക്കിയ ചില വാർത്തകൾ. അതിനാൽ തന്നെ ഈ വർഷത്തെ പറ്റി പല കൗതുകകരമായ വാർത്തകളും പ്രചരിക്കുന്നുണ്ട്. അത് പലരും ഈ വർഷത്തെ കുറിച്ച് നടത്തിയ ചില പ്രവചനങ്ങളാണ്. അതിൽ ഇപ്പോൾ സോഷ്യൽ മീഡിയ കെെയടക്കിയ ഒരു പ്രവചനമാണ് ഭവിഷ്യ മാലിക എന്ന പുസ്തകത്തിന്റെത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഹിന്ദു മതത്തിലെ പുരാതന ഗ്രസ്ഥമാണ് ഭവിഷ്യ മാലിക. അതിൽ മനുഷ്യരാശിക്കുള്ള ഗുരുതരമായ മുന്നറിയിപ്പുകളും ലോകാവസാനത്തിന് മുൻപ് ഉണ്ടാകുന്ന ചില വസ്തുതകളെയും കുറിച്ച് പറഞ്ഞിരിക്കുന്നുവെന്നാണ് വിവരം. ഈ പുസ്തകത്തിൽ മുൻപ് ഉണ്ടായിരുന്ന ചില പ്രവചനങ്ങൾ നടന്നതായും ചിലർ വിശ്വസിക്കുന്നു. 2024നെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നു.

500 വർഷങ്ങൾക്ക് മുൻപാണ് ഭവിഷ്യ മാലിക രചിച്ചതെന്നാണ് വിശ്വാസം. ഇത് പ്രകാരം ഭൂമി ഇനി മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും. ആദ്യം കലിയുഗം അവസാനിക്കും, രണ്ടാമത് വലിയ നാശം ഉണ്ടാകും, മൂന്നാമതായി ഒരു പുതിയ യുഗം വരും. 2032ഓടെയായിരിക്കും ആ പുതിയ യുഗം വരുന്നതെന്നാണ് പലരുടെയും അഭിപ്രായം.

ഭവിഷ്യ മാലികയിൽ പറയുന്ന കലിയുഗത്തിന്റെ അവസാനം ഈ വർഷമാണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്ന കലിയുഗം അവസാനത്തിന് ഇനിയും വർഷങ്ങൾ ഉണ്ടെന്നും പലരും വാദിക്കുന്നു. ഇതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂന്നാം ലോക മഹായുദ്ധം ഒരു ആണവയുദ്ധമായിരിക്കുമെന്നും അത് വലിയ നാശത്തിന് കാരണമാകുമെന്നും ഭവിഷ്യ മാലികയിൽ പറഞ്ഞിട്ടുണ്ട്. 2024ൽ ലോകം ഇതുവരെ കാണാത്ത പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമെന്നും ഈ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

View this post on Instagram

A post shared by Pragati Mohari (@sanataniipm)