
വാഷിംഗ്ടൺ: യു.എസിലെ അയോവയിൽ ഹൈസ്കൂളിൽ വെടിവയ്പ്. രണ്ട് കുട്ടികൾക്കും ജീവനക്കാരിൽ ഒരാൾക്കും പരിക്കേറ്റു. അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. അക്രമി സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് സൂചനയുണ്ട്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.30ന് പെറി ഹൈസ്കൂളിലായിരുന്നു സംഭവം. ശൈത്യകാല അവധിക്ക് ശേഷം ഇന്നലെ ക്ലാസുകൾ ആരംഭിച്ചതിനിടെയാണ് ആക്രമണം.