ncrmi-

തിരുവനന്തപുരം: നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് (എൻസിആർഎംഐ) വികസിപ്പിച്ചെടുത്ത 5 ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടന കർമ്മവും മന്ത്രി ശ്രീ പി. രാജീവ് നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂല തോമസ് ഐഎഎസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. പാതിരപള്ളി വാർഡ് കൗൺസിലർ എം. എസ് കസ്തൂരി, കയർഫെഡ് ചെയർമാൻ ടി. കെ ദേവകുമാർ എക്സ് എം.എൽ.എ. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ എന്നിവർ ആശംസകൾ നേർന്നു എണസ്റ്റ് & യംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിൻസ് ലോറൻസ് ക്രിയേറ്റീവ് സർവ്വീസ് ലീഡർ പ്രദീപ്. ഡി, അസിസ്റ്റൻ്റ് ഡയറക്ടർമാരായ വിശ്വത്ത്. വി. എസ്, മിഥുൻ മോഹൻ, അഞ്ജന എസ്. രമേശൻ എന്നിവർ പങ്കെടുത്തു.

എൻസിആർഎംഐ ഡയറക്ടർ സി അഭിഷേക് നന്ദി രേഖപ്പെടുത്തി. കയർ മേഖലയിൽ വലിയ സാധ്യതകളാണ് പുതിയ ഉത്പന്നങ്ങൾക്കുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗവേഷണ പ്രവർത്തനങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിച്ച് സംരംഭകരിലെത്തിക്കുന്നതിന് ആവശ്യമായ നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ചുരുങ്ങിയ ചിലവിൽ റോഡ് നിർമ്മാണത്തിന് സഹായകരമായ കയർ ഡിവൈഡർ, കയർ പിത്തും സസ്യങ്ങളിൽ നിന്ന് വേർതിരിച്ച എസ്സെൻഷ്യൽ ഓയിലും കൊണ്ട് നിർമ്മിക്കുന്ന കൊക്കോമാറ, ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ജൈവ നടീൽ മിശ്രിതമായ കൊക്കോനർച്ചർ,കയർ പിത്തും ടെൻഡർ കോക്കനട്ടിന്റെ പൊടിച്ച മിശ്രിതവും ഉപയോഗിച്ചുള്ള ട്രൈക്കോ പിത്ത് പ്രോ ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ എന്നിവയാണ് പുതുതായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങൾ.

കയർ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ നിലവിൽ കയറിൻ്റെ റസ്റ്റേജ് അളക്കുന്നതിന് അനുയോജ്യമായ യന്ത്രങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ കയറിന്റെ റണ്ണേജ് ഒരു മിനിറ്റിനുള്ളിൽ നിർണയിക്കാൻ സാധിക്കുന്ന ഉപകരണമാണ് ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ കയവുകളുടെ റണ്ണേജ് ഉയർന്ന കൃത്യതയോടെ എൽ.സി.ഡി

തിട്ടപ്പെടുത്തുവാൻ ഇത് സഹായിക്കുന്നു. ഇതു വഴി തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനും റസ്റ്റേജ് നിർണ്ണയത്തിൽ കൃത്യത പുലർത്തുന്നതിനും സാധിക്കും.

എൻസിആർഎംഐയുടെ സമീപകാല ചരിത്രത്തിൽ ഇത്രയും ഉൽപ്പന്നങ്ങൾ ഒന്നിച്ച് ലോഞ്ച് ചെയ്യുന്നത് ആദ്യമായാണ്. ചടങ്ങിൽ വച്ച് യുവ സംരംഭകരായ അഞ്ചു വിൻസന്റും ഫിൽജിയും ചേർന്ന് കയർ ഗ്രോ ബാഗിൻ്റെ ടെക്നോളജി ബഹുമാനപ്പെട്ട മന്ത്രിയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് എൻസിആർഎംഐ ചെയർമാൻ കൂടിയായ ബഹുമാനപ്പെട്ട മന്ത്രി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷമാണ് മടങ്ങിയത്.