
ഫ്ലോറിഡ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര കപ്പലായ 'ഐക്കൺ ഒഫ് ദ സീസ്" കന്നിയാത്രയ്‌ക്കൊരുങ്ങുന്നു. ടൈറ്റാനിക്കിനേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഈ കപ്പലിന്റെ അവസാന ഘട്ട മിനുക്കുപണികൾക്കായി കരീബിയൻ ദ്വീപിലെത്തിച്ചിരിക്കുകയാണ്. ഈ മാസം 27ന് യുഎസിലെ മയാമിയിൽ നിന്നും ആരംഭിക്കുന്ന കന്നിയാത്ര ബഹാമാസ്, മെക്സിക്കോ, ഹോണ്ടുറാസ് സെന്റ് മാർട്ടൻ, സെന്റ് തോമസ് ഉൾപ്പെടെയുള്ള തുറമുഖങ്ങളിലൂടെയാണ് പോകുന്നത്. യാത്രക്കാർക്ക് ഏഴ് രാത്രികൾ കപ്പലിനുള്ളിൽ ചെലവഴിക്കാൻ സാധിക്കും.
🛥️El crucero más grande del mundo, Icon Of The Seas, estará llegando al puerto de Ponce durante la medianoche. pic.twitter.com/2cV8DWu0kY
— Centro Meteorológico de Puerto Rico (@cmprwx) January 2, 2024
1198 അടി നീളവും 2,50,800 ടൺ ഭാരവുമുള്ള കപ്പൽ രണ്ട് ബില്യൺ ഡോളർ (ഏകദേശം 1,66,000 കോടി) മുതൽ മുടക്കിയാണ് നിർമിച്ചിരിക്കുന്നത്. 20 ഡെക്കുകളിലായി ഏകദേശം 5,610 യാത്രക്കാരെയും 2,350 ക്രൂ അംഗങ്ങളെയും ഉൾക്കൊള്ളാൻ കപ്പലിന് സാധിക്കും. ഒരു ഫുഡ് ഹാൾ, ആറ് സ്വിമ്മിംഗ് പൂളുകൾ, ലോകത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക്, 40ലധികം ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയും ഉണ്ട്. ലൈവ് മ്യൂസിക്, കോമഡി ഷോകൾ, ഡ്യുയിംഗ് പിയാനോ, തീയേറ്ററുകൾ ഉൾപ്പെടെ നിരവധി പരിപാടികളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്.
El crucero más grande del mundo.
— Cruceros Puerto Rico (@CrucerosPR) January 2, 2024
ICON OF THE SEAS
Ponce, Puerto Rico
01/02/2024
📸 Gerardo Javier Meléndez Silvagnoli #crucerospuertorico 🇵🇷#cruceristasdeborinquen #iconoftheseas #ponce #puertorico pic.twitter.com/vHLQ3aboqB
കപ്പലിലെ മൂന്ന് നിലകളുള്ള ഏറ്റവും വലിയ സ്യൂട്ടിന് 1772 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഒരാഴ്ചയ്ക്ക് 75,000ഡോളർ (62 ലക്ഷത്തിലധികം രൂപ) ആണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ഗെയിമിംഗ് റൂം, ഹെയർ സലൂൺ തുടങ്ങിയ സൗകര്യങ്ങളും കപ്പലിലുണ്ടായിരിക്കും.
Según amanece, el ICON OF THE SEAS comienza a verse más impresionante en el puerto de Ponce, Puerto Rico.
— Cruceros Puerto Rico (@CrucerosPR) January 2, 2024
El crucero más grande del mundo ya está en Puerto Rico 🇵🇷.
📸 Kevin Enrique #crucerospuertorico 🇵🇷#cruceristasdeborinquen#Iconoftheseas pic.twitter.com/uj75MUr7hf