കോട്ടയം ജില്ലയിലെ തോട്ടത്തിനോട് ചേർന്ന വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര.വീടിന്റെ പുറത്തുള്ള റൂമിൽ പഴയ സാധങ്ങളും, കൃഷി ഉപകരണങ്ങളും വയ്ക്കുന്നയിടം. അവിടെയാണ് പാമ്പിനെ കണ്ടത്.

vava-suresh

സ്ഥലത്തെത്തിയ വാവ റൂമിനകത്ത് കയറി. കൂടുതൽ സാധങ്ങൾ ഒന്നും ഇല്ല. വലിയ തടി മാറ്റിയതും മൂർഖൻ പാമ്പിന്റെ ഒരു ഭാഗം കണ്ടു. അടുത്ത തടി മാറ്റിയതും വാവ സുരേഷിന്റെ മുഖത്ത് സന്തോഷം. ഒന്നല്ല രണ്ട് മൂർഖൻ പാമ്പുകൾ.

പാമ്പുകളുടെ ഉച്ചത്തിലുള്ള ചീറ്റലും, പരസ്പരം കടികൂടുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഉള്ളവർ പേടിച്ചു. ഇതിനിടയിൽ വാവയ്‌ക്ക് ഒരു വിചിത്ര ജീവിയുടെ തലയോട്ടിയും കിട്ടി,കാണുക മൂർഖൻ പാമ്പുകൾ നേർക്കുനേർ വരുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..