
കൊച്ചി: പ്രമേഹത്തിനെതിരായ ചികിത്സയ്ക്ക് ഫലപ്രദമായ ലിറാഗ്ലുറ്റൈഡ് മരുന്ന് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ച് ഗ്ലെൻമാർക്ക്. പ്രമേഹചികിത്സ അനുബന്ധ പഠനങ്ങളിൽ മുന്നിട്ടുനിൽകുന്ന ലിറാഗ്ലുറ്റൈഡ് മരുന്നിന്റെ വകഭേദം ലിറാഫിറ്റ് എന്ന പേരിലാണ് ഇന്ത്യയിൽ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കിയത്. ടൈപ്പ് 2 പ്രമേഹരോഗികളുടെ ഗ്ലൈസമിക് സൂചിക ഫലപ്രദമായി നിയന്ത്രിക്കാൻ ശേഷിയുള്ള ലിറാഫിറ്റിനു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചു.
മുതിർന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ 1.2 മില്ലിഗ്രാം മരുന്നിന് 100 രൂപയാണ് വില. പ്രമേഹചികിത്സയുടെ ചെലവ് 70 ശതമാനം വരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.