
റോക്കിംഗ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിൽ ബോളിവുഡ് താരസുന്ദരി കരീന കപൂറും. ബോളിവുഡ് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച കരീന ആദ്യമായാണ് തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്. ശക്തമായ കഥാപാത്രത്തെയാണ് ടോക്സിക്കിൽ കരീന അവതരിപ്പിക്കുന്നത് . ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.2000ൽ അഭിഷേക് ബച്ചൻ നായകനായ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീനയുടെ അഭിനയ അരങ്ങേറ്രം. അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച കരീന ബോളിവുഡിൽ ഇപ്പോഴും സജീവമാണ്. ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ ദേവര എന്നജൂനിയർ എൻ.ടി. ആർ ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിച്ചിരുന്നു. റിലീസിന് ഒരുങ്ങുന്ന ദേവരയിൽ ജാൻവി കപൂർ ആണ് നായിക. ജാൻവിയുടെയും തെലുങ്ക് അരങ്ങേറ്രം ആണ്. അതേസമയം
ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം യഷ് ക്യാമറയ്ക്ക് മുൻപിലേക്ക് വീണ്ടു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. യഷിന്റെ പത്തൊൻപതാമത്തെ ചിത്രം കൂടിയാണ്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിൽ 10ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഗീതു തന്നെയാണ് രചന നിർവഹിക്കുന്നത്.