ss

ഇരുപതുവർഷത്തിനുശേഷം കമൽഹാസൻ ചിത്രത്തിൽ അഭിരാമി. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലൂടെയാണ് അഭിരാമി കമൽഹാസൻ സിനിമയുടെ ഭാഗമാവുന്നത്. മണിരത്നം ചിത്രത്തിൽ അഭിരാമി അഭിനയിക്കുന്നത് ഇതാദ്യമാണ്.അഭിരാമിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു വിരുമാണ്ടിയിലെ അണ്ണാലക്ഷ്മി. കമൽഹാസനാണ് വിരുമാണ്ടി സംവിധാനം ചെയ്തത്. വിവാഹശേഷം സിനിമയിൽനിന്ന് ഇടവേള എടുത്ത അഭിരാമി കമൽഹാസൻ ചിത്രം വിശ്വരൂപത്തിൽ നായിക പൂജ കുമാറിന് ശബ്ദം നൽകിയിട്ടുണ്ട്. കമൽഹാസൻ ആവശ്യപ്പെട്ടതിനാൽ ശബ്ദം നൽകുകയായിരുന്നുവെന്ന് അഭിരാമി തന്നെ പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി നായകനായ അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഗരുഡൻ ആണ് അഭിരാമിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. അതേ സമയം ഇൗ മാസം ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കുന്ന തഗ് ലൈഫിൽ തൃഷ, ദുൽഖർ സൽമാൻ, ജയംരവി , ഗൗതം കാർത്തിക് തുടങ്ങിയവരാണ് മറ്രു പ്രധാന താരങ്ങൾ. എ.ആർ. റഹ്മാനാണ് സംഗീതം.