ss

തെന്നിന്ത്യൻ പ്രേക്ഷകർക്കു മാത്രമല്ല, മലയാളത്തിനും ഏറെ പ്രിയങ്കരിയാണ് നടി മീന. 2022 ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മരിച്ചത്. മറ്റൊരു വിവാഹം ഉണ്ടാകുമോ എന്ന് മാദ്ധ്യമങ്ങളുടെ നിരന്തരമായ ചോദ്യത്തിനു മറുപടിയുമായി ഇപ്പോൾ മീന രംഗത്തുവന്നു . ഞാൻ ജീവിതത്തിൽ ഒന്നും പ്ളാൻ ചെയ്തിട്ടില്ല. ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന മകൾക്കാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ തനിച്ചായിരിക്കുമോ എന്നുപോലും എനിക്ക് അറിയില്ല. ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്. വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഉദ്ദേശിക്കുന്നില്ല. ഉടനെ ഒന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായിത്തന്നെ തുടരാം. മീനയുടെ വാക്കുകൾ. വിദ്യാസാഗറിന്റെ അപ്രതീക്ഷിത വേർപാടിനുശേഷം മീനയ്ക്ക് എതിര പ്രചരിച്ച വ്യാജ വാർത്തകളോട് മകൾ നൈനിക മാസങ്ങൾക്കുമുമ്പ് പ്രതികരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മയെക്കുറിച്ച് മോശം വാർത്തകൾ എഴുതരുതെന്നും അമ്മ ഒരു മനുഷ്യ സ്ത്രീയാണെന്നും അമ്മയ്ക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറയുന്നു. അമ്മ രണ്ടാമത് ഗർഭിണിയാണെന്നുവരെ വാർത്തകൾ ഉണ്ടായി. സിനിമാരംഗത്തെ മീനയുടെ 40 വർഷങ്ങളുടെ ആഘോഷം നടന്ന ചടങ്ങിലായിരുന്നു നൈനിക സംസാരിച്ചത്.