
പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ മൂത്ത മകൾ കാത്തി ജീത്തുവും അച്ഛന്റെ പാതയിലേക്ക്. കാത്തി സംവിധാനം നിർവഹിച്ച ഫോർ ആലീസ് എന്ന ചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ബെഡ് ടൈം സ്റ്റോറീസിന്റെ ബാനറിൽ ജീത്തു ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ്തർ അനിലും അഞ്ജലി നായരും അർഷദ് ബിൻ അൽത്താഫുമാണ്. നവീൻ ചെമ്പൊടി ഛായാഗ്രഹണം നിർവഹിക്കുന്നു. ജീത്തുവിന്റെ ഭാര്യ ലിൻഡ ജീത്തു ആണ് കോസ്റ്റ്യൂം. എഡിറ്റർ ഉണ്ണിക്കൃഷ്ണൻ ഗോപിനാഥൻ. കാത്തിയുടെ സഹോദരി കാറ്റിന ജീത്തു ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
അതേ സമയം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേര് 80 കോടിയിലേക്ക് ആഗോള കളക്ഷൻ കുതിച്ച് ഉയർന്നിരിക്കുകയാണ്. കേരളത്തിൽനിന്ന് മാത്രം 40 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു.