
നിവിൻ പോളി നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യ അടുത്തമാസം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ആൽപറമ്പിൽ ഗോപി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് , അനശ്വര രാജൻ, മഞ്ജുപിള്ള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണിയും തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒരുമിക്കുകയാണ്. സുദീപ് ഇളമൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജനഗണമനയുടെ ഛായാഗ്രഹണവും സുദീപ് ആയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.