
താൻ ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ അമ്മ ആനീസ് പോൾ തിരക്കിലാണെന്ന് അമല പോൾ. മൊബൈൽ ഫോണിൽ ഗർഭിണികൾ ചെയ്യേണ്ട കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കുകയാണ്. മൊബൈൽ ഫോണിൽ ഇക്കാര്യങ്ങൾ നോക്കുന്ന അമ്മയുടെ വീഡിയോ സഹിതമാണ് അമലയുടെ പോസ്റ്റ്. ഭർത്താവ് ജഗദ് ദേശായിയെയും അമല ടാഗ് ചെയ്തിട്ടുണ്ട്. അമല പങ്കുവച്ച കുറിപ്പും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.കഴിഞ്ഞ ദിവസാണ് താൻ ഗർഭിണി ആണെന്ന സന്തോഷവാർത്ത അമല പോൾ സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. മെറ്രെണിറ്റി ഫോട്ടോ ഷൂട്ട് ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. അതേ സമയം പൃഥ്വിരാജ് - ബ്ളസി സ്വപ്ന സിനിമയായ ആടുജീവിതം, ആസിഫ് അലി, ഷറഫുദ്ദീൻ ചിത്രം ലെവൽ ക്രോസ് എന്നിവയാണ് മലയാളത്തിൽ അമലയുടെ പുതിയ ചിത്രങ്ങൾ.