ചാലക്കുടി: ചാലക്കുടിയിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് റിമാൻഡിലായിരുന്ന ഒരാൾക്ക് ജാമ്യം അനുവദിച്ചു. പരിയാരം സ്വദേശിനി സാന്ദ്ര ബോസിനാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി ജഡ്ജി സെയ്തലവി ജാമ്യം നൽകിയത്. വിദ്യാർത്ഥിനി വെള്ളിയാഴ്ച പുറത്തിറങ്ങും. കഴിഞ്ഞ ഡിസം.22ന് ഗവ.ഐ.ടി.ഐ പരിസരത്ത് പൊലീസ് ജീപ്പ് തല്ലി തകർത്തുവെന്നാണ് സാന്ദ്ര അടക്കമുള്ള ഇരുപതോളം പ്രവർത്തകരുടെ പേരിൽ ചാർജ്ജ് ചെയ്ത കേസ്. പതിനൊന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലൻ ഉൾപ്പടെയുള്ളവരാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.