പെരുമ്പാവൂർ​:​ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ചയാൾ അറസ്റ്റിൽ. പാറപ്പുറം പാളിപ്പറമ്പിൽ അൽത്താഫ് ഇബ്രാഹിനെയാണ് (26) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ നൗഷാദലിയെയാണ് (50) കാർ യാത്രികനായ പ്രതി മർദ്ദിച്ചത്. ഹോണടിച്ചതിന്റെ ദേഷ്യത്തിൽ കാലടിക്കവലയിലെ സിഗ്നൽ ജംഗ്ഷനിൽ ബസ് തടഞ്ഞ് നിർത്തി സിറ്റീൽ നിന്ന് നിന്ന് വലിച്ചിറക്കി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ എസ്. ഐമാരായ ജോസി എം. ജോൺസൻ, എം.ടി. ജോഷി, എ.എസ്.ഐ ജയചന്ദ്രൻ തുടങ്ങിയവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.