
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ (ജി.ഡി.പി) 7.3 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 7.2 ശതമാനം വളർച്ചയാണ് നേടിയത്. ജി.ഡി.പിയിൽ ഏഴ് ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. സാമ്പത്തിക മേഖലയിൽ ദൃശ്യമാകുന്ന ഉണർവ് മുൻവർഷത്തേക്കാൾ മികച്ച വളർച്ച നേടാൻ സഹായിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. നിർമ്മലാ സീതാരാമന്റെ തുടർച്ചയായ ആറാമത്തെ ബഡ്ജറ്റാണിത്.