pic

വാഷിംഗ്ടൺ: യു.എസിലെ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളുമായി ഖാലിസ്ഥാൻവാദികൾ. ഹെയ്‌വാർഡിലെ ഷെരാവലി ക്ഷേത്രത്തിലാണ് സംഭവം. ഡിസംബറിൽ ന്യൂയോർക്കിലെ സ്വാമിനാരായണ ക്ഷേത്രത്തിലും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഖാലിസ്ഥാൻ വാദികളിൽ നിന്നുയരുന്ന ഭീഷണികൾക്കെതിരെ പൊലീസിനെ സമീപിച്ചതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അറിയിച്ചു.