d

കൊച്ചി : സൊമാലിയൻ തീരത്ത് അഞ്ചംഗ സംഘം റാഞ്ചിയ കപ്പൽ ഇന്ത്യയുടെ നാവികസേന കമാൻഡോകൾ മോചിപ്പിച്ചു15 ഇന്ത്യക്കാർ അടക്കമുള്ള കപ്പലിലെ 21 ജീവനക്കാർ സുരക്ഷിതരാണ്. . നാവികസേന കമാൻഡോകളുടെ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ കപ്പൽ വിട്ടുപോയി.

ലൈബീരിയൻ പതാക വച്ച 'എംവി ലില നോർഫോൾക്ക്' എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലെെറ്റ് കമാൻഡോകളായ 'മാർകോസ്' കപ്പലിൽ പ്രവേശിച്ചത്.

അമേരിക്കൻ നാവികസേനയുടെ കണക്ക് പ്രകാരം, നവംബർ മുതൽ ചെങ്കടൽ പ്രദേശത്ത് ഏകദേശം രണ്ട് ഡസനോളം വ്യാപാര കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നാവിക സേന ചെങ്കടലിലും ഏദൻ ഉൾക്കടലിലും വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. നാവിക സേനയുടെ വിമാനങ്ങളും പ്രദേശത്ത് തുടർച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം യുദ്ധക്കപ്പലുകളിൽ വിന്യസിച്ചിരിക്കുന്ന മറൈൻ കമാൻഡോകളും ഗൾഫ് ഒഫ് ഏദന് സമീപം കപ്പലുകൾ നിർത്തി പരിശോധനകളും നടത്തുന്നുണ്ട്.