
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് അജിത് കുമാർ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് സിനിമലോകം. ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അനുവാദമില്ലാതെ തന്റെ വീഡിയോയെടുത്ത ആരാധകന്റെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. ദുബായിൽ വച്ചാണ് സംഭവം. ഭാര്യയും മുൻ നടിയുമായ ശാലിനിക്കും മക്കൾക്കുമൊപ്പം ദുബായിൽ അവധിയാഘോഷത്തിനാണ് അജിത്തെത്തിയത്.
മുൻപും അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. വെള്ള ഷർട്ട് ധരിച്ച അജിത് ആളുകളുടെ ഇടയിൽ നിന്ന് ഒരാളുടെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്. അവിടെ നിന്ന് മറ്റാെരാളാണ് ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ താരം ചെയ്ത കാര്യം വളരെ നല്ലതാണെന്ന് പറയുമ്പോൾ മറ്റു ചിലർ അതിനെ വിമർശിക്കുന്നുമുണ്ട്.
Video ah எடுக்கிறா ??
— Troll Cinema ( TC ) (@Troll_Cinema) January 4, 2024
அத குடு இங்க ...Deleted😂 pic.twitter.com/Ygwf28Z7q3
അതേസമയം, എച്ച് വിനോദ് കുമാർ സംവിധാനം ചെയ്ത തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി'യാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. തൃഷ ആണ് നായിക.