
ദുബായ് : ടെസ്‌റ്റ് റാങ്കിംഗിൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാം റാങ്കിലേക്ക് വീണ്ടുമെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു. നിലവിലെ ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് വിജയികളായ ഓസ്ട്രേലിയ നിലവിൽ നടക്കുന്ന പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മേൽക്കൈ.