
ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷമേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി, സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ ലേഖന പരമ്പരയിൽ.
ഭാഗ്യസംഖ്യ 6
ഏത് വർഷവും ഏത് മാസവും 6, 15, 24 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം '6' ആണ്. ഭാഗ്യസംഖ്യ ആറ് ലഭിച്ചിരിക്കുന്നവർ ജീവിതത്തിൽ ചിന്തകളിൽ, ചുറ്റുപാടുകളിൽ, പ്രവർത്തനങ്ങിൽ എല്ലാം തന്നെ പരിശുദ്ധിയും സൗന്ദര്യവും നിലനിർത്തണം.
ഇവർക്ക് ഏറ്റവും ആകർഷകമായ വ്യക്തിത്വവും സൃഷ്ടിപരമായ കഴിവുകളും ഉണ്ടായിരിക്കും. അതിനാൽ തന്നെ ഇക്കൂട്ടർ എല്ലായ്‌പ്പോഴും മറ്റുള്ളവരാൽ ശ്രദ്ധിയ്ക്കപ്പെടും . ഈ പുതുവർഷം നിങ്ങളുടെ മഹത്തായ വ്യക്തിത്വവും സൃഷ്ടിപരമായ ആശയങ്ങളും നിങ്ങൾക്ക് ജീവിതത്തിൽ മികച്ച അവസരങ്ങൾ നൽകും. ശുക്രൻ ഭരിക്കുന്ന ഗ്രഹമായതിനാൽ ഈ വ്യക്തികൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്നേഹവും ഐക്യവും സമനിലയും പ്രതീക്ഷിക്കാം.
ഭാഗ്യസംഖ്യ ആറ് ലഭിച്ചിരിക്കുന്നവരുടെ കഠിനാധ്വാനത്തിലൂടെയും കലാപരമായ സ്വഭാവത്തിലൂടെയും 2024ൽ മികച്ച വിദ്യാഭ്യാസം, ഉന്നത ജീവിതം, ആരോഗ്യം, തൊഴിൽ, പണം, വാഹനം എന്നിവ നേടാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കാൻ സാദ്ധ്യത ഉണ്ട്. ഇവർ പരുഷരും ധാർഷ്ട്യമുള്ളവരും ആയിരിക്കും എന്നാൽ ഇക്കൂട്ടർ ഒരിക്കലും ദയയില്ലാത്തവരല്ല.
2024ൽ അവരുടെ ബന്ധങ്ങൾ കാര്യക്ഷമമാക്കാൻ കഠിനമായി പരിശ്രമിക്കും. എന്നിരുന്നാലും അവർ ആഗ്രഹിക്കുന്ന ഫലങ്ങൾ ഇവർക്ക് ലഭിച്ചേക്കില്ല. വിദ്യാർത്ഥികൾക്ക് മികച്ച ഫലങ്ങൾ 2024ൽ ലഭിക്കും. എല്ലാം അവരുടെ ആഗ്രഹങ്ങൾക്കനുസൃതമായി നടക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടെ ഉയർച്ച താഴ്ചകളോടെ സ്ഥിരമായ ആരോഗ്യം ഉണ്ടായിരിക്കും.
ജോലിസ്ഥലത്തും കുടുംബ ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഈ സംഗതികള്‍ എല്ലാം ശ്രദ്ധിക്കണം.
തൊഴിൽപരമായി വിജയിക്കാൻ അവരുടെ സഹപ്രവർത്തകരുമായി ആരോഗ്യപരമായ നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ ശ്രദ്ധിയ്ക്കണം. എല്ലാ പദ്ധതികളും അവലോകനം ചെയ്യുകയും പുനർവിചിന്തനം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അമിതമായി പണം ചെലവഴിക്കുകയും അമിതമായ രീതിയിൽ ഉദാര മനഃസ്കത കാണിക്കുകയും ചെയ്യും. ഈ സ്വഭാവവും നിയന്ത്രിക്കണം. 2024ൽ തങ്ങളുടെ പ്രിയപ്പെട്ടവരും ആയി സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കാൻ അവസരങ്ങൾ ലഭിക്കുന്നതാണ് ആകയാൽ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാകും.
എന്നാൽ ഈ യോഗം ഭാഗ്യസംഖ്യ ആറ് ലഭിച്ചിരിക്കുന്നവർ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല കാരണം ഫലം വിപരീതമായിരിക്കുകയും ചതിപ്രയോഗങ്ങളിലകപ്പെടുകയും മാനഹാനി വരെ സംഭവിക്കുകയും വലിയ രീതിയിലുള്ള ധനനഷ്ടം സംഭവിക്കുകയും ചെയ്യും.
പൊതു വർഷഫലം
ഭാഗ്യസംഖ്യ ആറ് ലഭിച്ചിരിക്കുന്നവർ നിങ്ങളുടെ ശീലങ്ങളിലും ബന്ധങ്ങളിലും (പ്രത്യേകിച്ചും എതിർലിംഗത്തിൽപെട്ട അന്യരുമായി ഉള്ള ബന്ധങ്ങളിൽ ജാഗ്രത പുലർത്തുകയും അനാവശ്യമായ ബന്ധങ്ങൾ ഉപേക്ഷിക്കുകയും വേണം. 2024ൽ പ്രണയ ജീവിതത്തിൽ ശരാശരിക്ക് മുകളിലുള്ള ഫലങ്ങൾ ലഭിക്കാൻ സാദ്ധ്യത കൂടുതൽ ആണ്, ആയതിനാൽ വിവാഹിതർ വിവാഹേതര ബന്ധങ്ങളിൽ അകൽച്ചയും മിതത്വവും സൂക്ഷമതയും പാലിക്കേണ്ടത് അത്യാവശ്യമാണ്.
പരിഹാരങ്ങൾ
1. ശുക്ര പ്രീതി വരുത്തുന്നത് ഉത്തമം ആണ്.
2. വജ്രം (Diamond in silver) വെള്ളി ലോഹത്തിൽ മോതിരമാക്കി ധരിക്കുന്നത് ഉത്തമമാണ്.
3. ചുവപ്പ് നിറത്തിലുള്ള വസ്ത്രാഭരണാദികൾ ഉപയോഗിക്കുക.
4. വെള്ളിയാഴ്ച ലക്ഷ്മി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്.
5. ഏത് സംഗതിയ്ക്ക് പുറപ്പെടുമ്പോഴും തെക്ക് കിഴക്ക് ദിക്കിലേക്ക് ഒമ്പത് ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
6. എല്ലായ്‌പ്പോഴും വൃത്തിയുള്ളതും പൂർണ്ണതയുള്ളതുമായ വസ്ത്രം മാത്രം ധരിക്കുക.
7. വീടും ഓഫീസ് പരിസരങ്ങളും എല്ലായ്‌പ്പോഴും വൃത്തിയാക്കി പരിപാലിക്കുക.
8. ശരീരത്തിലും വസ്ത്രത്തിലും സുഗന്ധ വസ്തുക്കൾ ആലേപനം ചെയ്യുക.
(തുടരും...)
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.