vijay-sethupathi

ന്യൂഡൽഹി : ബംഗളൂരു വിമാനത്താവളത്തിലുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് തമിഴ് നടൻ മഹാ ഗാന്ധി സമർപ്പിച്ച അപകീർത്തിക്കേസിൽ നടൻ വിജയ് സേതുപതി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ചെന്നൈ സെയ്ദാപെട്ട് കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന വിജയ് സേതുപതിയുടെ ആവശ്യം തള്ളി.

ഇരു നടന്മാർക്കും സമവായത്തിലെത്താൻ കോടതി സമയം അനുവദിച്ചെങ്കിലും പരിഹാരമായില്ല. വിചാരണ നേരിടുകയല്ലാതെ വിജയ് സേതുപതിക്ക് മുന്നിൽ മറ്റു പോംവഴികളില്ലെന്ന് തുടർന്ന് തീരുമാനിക്കുകയായിരുന്നു. 2021ൽ വിമാനത്താവളത്തിനുള്ളിൽ സേതുപതിയോട് സംസാരിക്കാൻ മഹാഗാന്ധി ശ്രമിക്കുന്നതിനിടെയാണ് സംഭവം. തന്നെ തള്ളിമാറ്റിയെന്നും, മോശമായി പെരുമാറിയെന്നുമാണ് മഹാഗാന്ധിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പിന്നാലെ വിജയ് സേതുപതിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.