f

ന്യൂ​ഡ​ൽ​ഹി​:​ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചാൻ ശ്രമിച്ച ലൈബിരിയൻ ചരക്കുകപ്പലിനെയും ജീവനക്കാരെയും ഇന്ത്യൻ നാവികസേന കമാൻഡോകൾ മോചിപ്പിക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ടു,​ ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ചരക്കുകപ്പലിനടുത്തേക്ക് മാർക്കോസ് കമാൻഡ‌ോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നത് മുതലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കപ്പലിലേക്ക് കമാൻഡോകൾ കയറുന്നത് ഉൾപ്പെടെയുള്ള ദൗത്യത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. കമാൻഡോകൾ കപ്പലിൽ കയറുന്നതിന് മുമ്പ് തന്നെ ​ സാ​യു​ധ​രാ​യ​ ​ആ​റ് ​കൊ​ള്ള​ക്കാ​ർ​ ​പേ​ടി​ച്ച് ​ക​പ്പ​ലു​പേ​ക്ഷി​ച്ച് ​പ​ലാ​യ​നം​ ​ചെ​യ്‌തിരുന്നു. ​

#IndianNavy’s Swift Response to the Hijacking Attempt of MV Lila Norfolk in the North Arabian Sea.
All 21 crew (incl #15Indians) onboard safely evacuated from the citadel.

Sanitisation by MARCOs has confirmed absence of the hijackers.

The attempt of hijacking by the pirates… https://t.co/OvudB0A8VV pic.twitter.com/616q7avNjg

— SpokespersonNavy (@indiannavy) January 5, 2024


ഇ​ന്ത്യ​ൻ​ ​നേ​വി​യു​ടെ​ ​യു​ദ്ധ​ക്ക​പ്പ​ൽ​ ​ഐ.​എ​ൻ.​എ​സ് ​ചെ​ന്നെെ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​​​ലാ​യി​​​രു​ന്നു​ ​ഓ​പ്പ​റേ​ഷ​ൻ.​ ​നേ​വി​യു​ടെ​ ​നി​​​രീ​ക്ഷ​ണ​ ​വി​​​മാ​ന​ങ്ങ​ളും​ ​ഹെ​ലി​​​കോ​പ്ട​റു​ക​ളും​ ​സാ​യു​ധ​ ​പ്രി​​​ഡേ​റ്റ​ർ​ ​ഡ്രോ​ണു​ക​ളും​ ​ദൗ​ത്യ​ത്തി​​​ന്റെ​ ​ഭാ​ഗ​മാ​യി​.
വ്യാ​ഴാ​ഴ്ച​ ​വൈ​കി​ട്ടാ​ണ് ​'​എം.​വി​ ​ലി​ല​ ​നോ​ർ​ഫോ​ക്ക്'​ ​എ​ന്ന​ ​ക​പ്പ​ലി​ൽ​ ​ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ​ ​ക​യ​റി​യ​ത്.​ ​അ​പാ​യ​ ​സ​ന്ദേ​ശം​ ​കി​ട്ടി​യ​ ​ഇ​ന്ത്യ​ൻ​ ​നേ​വി​ ​ഉ​ട​ൻ​ ​ഐ.​എ​ൻ.​എ​സ് ​ചെ​ന്നൈ​യെ​ ​ര​ക്ഷാ​ ​ദൗ​ത്യ​ത്തി​ന് ​നി​യോ​ഗി​ച്ചു.​ ​ഇ​ന്ന് ​ ​രാ​വി​ലെ​ ​ത​ന്നെ​ ​നേ​വി​ ​വി​മാ​നം​ ​ക​പ്പ​ലി​ന് ​മീ​തേ​ ​പ​റ​ന്ന് ​ജീ​വ​ന​ക്കാ​രു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​സ്ഥാ​പി​ച്ച് ​അ​വ​ർ​ ​സു​ര​ക്ഷി​ത​രാ​ണെ​ന്ന് ​ഉ​റ​പ്പു​ ​വ​രു​ത്തി.​ ​കൊ​ള്ള​ക്കാ​ർ​‌​ ​ക​യ​റി​യ​തോ​ടെ​ ​ജീ​വ​ന​ക്കാ​ർ​ ​അ​ടി​​​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​​​ൽ​ ​ഉ​പ​യോ​ഗി​​​ക്കു​ന്ന​ ​ആ​ശ​യ​വി​നി​മ​യ​ ​സൗ​ക​ര്യ​മു​ള്ള​ ​സ്ട്രോം​ഗ് ​റൂ​മി​ൽ​ ​അ​ഭ​യം​ ​തേ​ടി​യി​രു​ന്നു. ഇ​ന്ന​് ​ 3.15​ന് ​ഐ.​എ​ൻ.​എ​സ് ​ചെ​ന്നൈ​ ​ലൈ​ബീ​രി​യ​ൻ​ ​ക​പ്പ​ലി​നെ​ ​ത​ട​ഞ്ഞു.​ ​ക​ട​ൽ​ക്കൊ​ള്ള​ക്കാ​രോ​ട് ​ക​പ്പ​ൽ​ ​വി​ടാ​ൻ​ ​നാ​വി​ക​സേ​ന​ ​അ​ന്ത്യ​ശാ​സ​നം​ ​ന​ൽ​കി.​ ​അ​തോ​ടെ​ ​അ​വ​ർ​ ​ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​

#IndianNavy’s Swift Response to the Hijacking Attempt of MV Lila Norfolk in the North Arabian Sea.
All 21 crew (incl #15Indians) onboard safely evacuated from the citadel.

Sanitisation by MARCOs has confirmed absence of the hijackers.

The attempt of hijacking by the pirates… https://t.co/OvudB0A8VV pic.twitter.com/616q7avNjg

— SpokespersonNavy (@indiannavy) January 5, 2024

ബ്ര​സീ​ലി​ൽ​ ​നി​ന്ന് ​ബ​ഹ്റൈ​നി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു​ ​ക​പ്പ​ൽ.​ ​സൊ​മാ​ലി​യ​ൻ​ ​തു​റ​മു​ഖ​ ​ന​ഗ​ര​മാ​യ​ ​എ​യ്ൽ​ ​ന​ഗ​ര​ത്തി​ന് 460​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ൽ​ ​കി​ഴ​ക്കാ​ണ് ​കൊ​ള്ള​ക്കാ​ർ​ ​ക​യ​റി​യ​ത്. സാ​യു​ധ​രാ​യ​ ​ആ​റ് ​പേ​ർ​ ​അ​ക​ത്തു​ ​ക​യ​റി​യ​താ​യി​ ​ജീ​വ​ന​ക്കാ​ർ​ ​വ്യാ​ഴാ​ഴ്ച​ ​വൈ​കി​ട്ട് ​യു.​കെ​ ​മാ​രി​ടൈം​ ​ട്രേ​ഡ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​പോ​ർ​ട്ട​ലി​ലേ​ക്ക് ​സ​ന്ദേ​ശം​ ​അ​യ​ച്ചി​രു​ന്നു.
ഉ​ട​ൻ​ ​പ്ര​തി​ക​രി​ച്ച​ ​ഇ​ന്ത്യ​ൻ​ ​നേ​വി,​ ​ക​ട​ൽ​ക്കൊ​ള്ള​ ​ത​ട​യാ​ൻ​ ​പ​ട്രോ​ളിം​ഗി​ലാ​യി​രു​ന്ന​ ​ഐ.​എ​ൻ.​എ​സ് ​ചെ​ന്നൈ​യെ​ ​തി​രി​ച്ചു​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​നേ​വി​ ​വി​മാ​ന​വും​ ​കോ​പ്റ്റ​റു​ക​ളും​ ​ക​പ്പ​ലി​നെ​ ​നി​ര​ന്ത​രം​ ​നി​രീ​ക്ഷി​ച്ചു.​ ​വി​മാ​നം​ ​ക​പ്പ​ലി​ന് ​മീ​തെ​ ​പ​റ​ന്ന് ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​അ​ന്തി​മ​ ​ഓ​പ്പ​റേ​ഷ​ന് ​ക​മാ​ൻ​ഡോ​ക​ൾ​ ​ക​പ്പ​ലി​ൽ​ ​ഇ​റ​ങ്ങി​യ​ത്.

ച​ര​ക്കു​ ​ക​പ്പ​ലു​ക​ൾ​ക്ക് ​കൊ​ള്ള​ക്കാ​രു​ട​യും​ ​ഹൂ​തി​ ​വി​മ​ത​രു​ടെ​യും​ ​ഭീ​ഷ​ണി​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​നേ​വി​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഡി​സം​ബ​റി​ൽ​ ​സൊ​മാ​ലി​യ​ൻ​ ​ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ​ ​റാ​ഞ്ചി​യ​ ​എം.​ ​വി.​ ​റ്യൂ​വ​ൻ​ ​ക​പ്പ​ലി​നെ​ ​ര​ക്ഷി​ക്കാ​നും​ ​ഇ​ന്ത്യ​ൻ​ ​യു​ദ്ധ​ക്ക​പ്പ​ലും​ ​വി​മാ​ന​വും​ ​എ​ത്തി​യി​രു​ന്നു.