pic

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പ ബാധിത മേഖലകളുടെ പുനർനിർമ്മാണത്തിന് ഇന്ത്യ 7.5 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. നേപ്പാൾ വിദേശകാര്യ മന്ത്രി എൻ.പി സൗദിനൊപ്പം ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിച്ച ത്രിഭുവൻ യൂണിവേഴ്സിറ്റി സെൻട്രൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ ജനതയെ പിന്തുണയ്ക്കാനായി ഏറ്റെടുത്ത മറ്റ് പദ്ധതികളുടെ ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു. കഴിഞ്ഞ നവംബറിൽ ജാജർകോട്ട് ജില്ലയിലുണ്ടായ ഭൂകമ്പത്തിൽ 150ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

ഭൂകമ്പത്തിന് പിന്നാലെ ഇന്ത്യ അനുവദിച്ച സാമ്പത്തിക സഹായം ഇതുവരെ അഞ്ച് ഘട്ടമായി വിതരണം ചെയ്തു. അതേ സമയം, നേപ്പാളിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ജയശങ്കർ ക്ഷേത്ര പരിസരത്ത് രുദ്രാക്ഷ തൈ നട്ടു.