
മുംബയ് : ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.2 ഓവറിൽ 141 റൺസിന് ഓൾഔട്ടായി. യമറുപടിക്കിറങ്ങിയ ഇന്ത്യ 17.4 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (145/1). അർദ്ധ സെഞ്ച്വറി നേടിയ ഷെഫാലി വർമ്മയും (പുറത്താകാതെ 44 പന്തിൽ 64), സ്‌മൃതി മന്ഥനയുമാണ് (54) ഇന്ത്യൻ വിജയം അനായാസമാക്കിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 92 പന്തിൽ 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ ടിറ്റാസ് സധുവാണ് ഓസീസ് ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.