ദിനം പ്രതി ഉയരുന്ന വൈദ്യുതി ബില്ലിനെക്കുറിച്ചോർത്താണോ ടെൻഷൻ. വീട്ടിൽ നിങ്ങൾ നിരന്തരം ചെയ്യുന്ന ചില കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുത്താൽ ഈ ടെൻഷൻ ഒഴിവാക്കാം, സംഗതി സിമ്പിളാണെങ്കിലും പ്രാവർത്തികമാക്കുന്നതിലാണ് മിടുക്കിരിക്കുന്നത്. . .
വീട്ടുകാര്യവും. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനത്തിലൂടെ മാസച്ചെലവുകൾ ക്രമേണ കുറയ്ക്കാൻ സാധിക്കും. . ചെലവ് വരുത്തുന്ന കാര്യങ്ങൾ കണ്ടെത്തി അവയെ പൂർണ്ണമായും ഒഴിവാക്കുക എന്നത് പലപ്പോഴും അപ്രായോഗികമാണ്.. വൈദ്യുതിയുടെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കുന്നതിലൂടെ ഒരു വലിയ തുക തന്നെ നിങ്ങൾക്ക് മാസം മിച്ചം പിടിക്കാൻ കഴിയും.
വൈദ്യുതി ബിൽ കുറയ്ക്കാൽ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ്. . പ്ലഗ് പോയിന്റിൽ നിന്നും പ്ലഗ് വേർപെടുത്തുക.
ഹീറ്ററുകൾ ഉപയോഗിക്കമ്പോൾ വാതിലുകളും ജനലുകളും അടച്ചിട്ട ശേഷം മാത്രം ഹീറ്റർ ഓൺ ചെയ്യുക, മുറിക്ക് ആവശ്യമായ ചൂട് ലഭിച്ചാൽ ഹീറ്റർ ഓഫ് ചെയ്യുക.
വസ്ത്രങ്ങൾ അലക്കി ഉണക്കാൻ ഡ്രയർ ഉപയോഗിക്കുന്ന രീതിയൊന്ന് തിരുത്തി നോക്കൂ.
പകൽ സമയങ്ങളിൽ പരമാവധി വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക.
ഇസ്തിരിയിടുന്നത് ക്രമീകരിക്കാം. ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലൊരിക്കലായി വസ്ത്രങ്ങൾ ഇസ്തിരിയിടുക.
ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഫാനും ലൈറ്റും കൃത്യമായി ഓഫ് ചെയ്യുക.
ഇൻഡക്ഷൻ കുക്കറിന്റെയും ഇലക്ട്രിക് വാട്ടർ കെറ്റിലുകളുടെയും ഉപയോഗം ഒരു പരിധിവരെ നിയന്ത്രിക്കുക.